മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടു, സ്ത്രീയെ ആദ്യം ചികിത്സിക്കണമെന്ന് നിരന്തരം സമ്മര്‍ദ്ദം; ഡോക്ടര്‍ക്ക് നേരെ സഹായി സ്റ്റൂള്‍ വലിച്ചെറിഞ്ഞു, മര്‍ദ്ദനം

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ രോഗിയും കൂടെ വന്നയാളും ചേര്‍ന്ന് ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ രോഗിയും കൂടെ വന്നയാളും ചേര്‍ന്ന് ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ദുരന്ത നിവാരണ നിയമം അനുസരിച്ച് ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആശുപത്രി ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മഹര്‍ഷി വാല്‍മീകി ആശുപത്രിയില്‍ ശനിയാഴ്ചയാണ് സംഭവം. ഓപ്പറേഷന്‍ തിയേറ്ററില്‍ രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് ഡോക്ടര്‍ പറയുന്നു. തുടയില്‍ നീരുമായി ചികിത്സ തേടിയാണ് രോഗിയായ സ്ത്രീ എത്തിയത്. കൂടെ സഹായിയും ഉണ്ടായിരുന്നു. സഹായി മാസ്‌ക് ധരിച്ചിരുന്നില്ല. മറ്റുളളവര്‍ക്ക് മുന്‍പ് സ്ത്രീയെ പരിശോധിക്കണമെന്ന് സഹായി ആവശ്യപ്പെട്ടു. നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതോടെ, മാസ്‌ക് ധരിച്ച് ഊഴത്തിനായി കാത്തിരിക്കാന്‍ താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് അതിക്രമിച്ച് കയറിയ സഹായി തന്നെ മര്‍ദ്ദിച്ചതായി ഡോക്ടറുടെ പരാതിയില്‍ പറയുന്നു.

തന്റെ നേര്‍ക്ക് സ്റ്റൂള്‍ വലിച്ചെറിഞ്ഞു.തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആശുപത്രി ജീവനക്കാര്‍ ഇടപെട്ടതോടെ, തന്നോട് അപമര്യാദയായി ഡോക്ടര്‍ പെരുമാറിയെന്നായിരുന്നു രോഗിയുടെ പക്ഷം. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയിട്ടും സഹായി തന്നെ ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നെന്നും ഡോക്ടര്‍ പറയുന്നു. സ്ത്രീയുടെ ആരോപണം മാനസികമായി വേദനിപ്പിച്ചെന്നും ഡോക്ടര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com