ശരത് പവാര്‍ എന്‍ഡിഎയിലേക്ക് വന്നാല്‍ ഉന്നത പദവി ; വാഗ്ദാനവുമായി കേന്ദ്രമന്ത്രി

മഹാരാഷ്ട്രയുടെ വികസനം കണക്കിലെടുത്ത് ശരത് പവാര്‍ എന്‍ഡിഎയിലേക്ക് വരണമെന്ന് അതാവലെ
ശരത് പവാര്‍ എന്‍ഡിഎയിലേക്ക് വന്നാല്‍ ഉന്നത പദവി ; വാഗ്ദാനവുമായി കേന്ദ്രമന്ത്രി

മുംബൈ : എന്‍സിപിയെ ദേശീയ ജനാധിപത്യ സഖ്യ( എന്‍ഡിഎ) ത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. മഹാരാഷ്ട്രയുടെ വികസനം കണക്കിലെടുത്ത് ശരത് പവാര്‍ എന്‍ഡിഎയിലേക്ക് വരണമെന്ന് അതാവലെ ആവശ്യപ്പെട്ടു. 

ശരത് പവാര്‍ എന്‍ഡിഎയിലെത്തിയാല്‍ ഭാവിയില്‍ കാത്തിരിക്കുന്നത് ഉന്നത പദവിയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ശിവസേനയുമായി സഖ്യം തുടരുന്നതുകൊണ്ട് എന്‍സിപിക്കും ശരത് പവാറിനും പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അതാവലെ അഭിപ്രായപ്പെട്ടു. 

ശിവസേന എന്‍ഡിഎയിലേക്ക് മടങ്ങിവരണമെന്നാണ് ആഗ്രഹം. അഥവാ ശിവസേന മടങ്ങിവന്നില്ലെങ്കില്‍ എന്‍സിപി ശിവസേനയുമായുള്ള ബന്ധം വിച്ഛേദിച്ച് ബിജെപി സഖ്യത്തില്‍ ചേരണമെന്നാണ് രാം ദാസ് അതാവലെ ആവശ്യപ്പെട്ടത്. 

ശരത് പവാര്‍ എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്‍സിപിയെ എന്‍ഡിഎ ക്യാമ്പിലെത്തിക്കാന്‍ ബിജെപി കരുക്കള്‍ നീക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബിജെപിയുടെ നീക്കങ്ങള്‍ തകര്‍ത്ത് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ രൂപീകരിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com