സ്‌കൂള്‍ അടച്ചതോടെ മക്കളെ വിവാഹം കഴിപ്പിക്കുന്നു; ഹൈദരബാദില്‍ അധികൃതര്‍ തടഞ്ഞത് അഞ്ച് കുട്ടിക്കല്യാണം

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈദരബാദില്‍ ബാലവിവാഹങ്ങള്‍ വര്‍ധിക്കുന്നു 
സ്‌കൂള്‍ അടച്ചതോടെ മക്കളെ വിവാഹം കഴിപ്പിക്കുന്നു; ഹൈദരബാദില്‍ അധികൃതര്‍ തടഞ്ഞത് അഞ്ച് കുട്ടിക്കല്യാണം

ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബാലവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നു. സ്‌കൂളുകള്‍ അടച്ചതോടെയാണ് മക്കളെ  വിവാഹം കഴിപ്പിച്ച് അയക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ അഞ്ച് ബാലവിവാഹങ്ങളാണ് അധികൃതര്‍ തടഞ്ഞത്.

ലോക്കഡൗണില്‍ നിരവധി വിവാഹങ്ങള്‍ രഹസ്യമായി നടന്നിട്ടുണ്ടാകാമെന്ന് കണക്കുകൂട്ടുന്നത്. ബാലവിവാഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അധികൃതര്‍ അവരുടെ മാതാപിതാക്കളെ കണ്ട് ഉപദേശിച്ച ശേഷമാണ് ശ്രമങ്ങള്‍ പരാജയപ്പെട്ടത്.  സൈബറാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഈ മാസം രണ്ട് ബാലവിവാഹങ്ങളാണ് അധികൃതര്‍. 16 വയസ് വീതമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാനായിരുന്നു വീട്ടുകാരുടെ ശ്രമം.

പ്രായപൂ!ര്‍ത്തിയായ ശേഷമേ വിവാഹം കഴിപ്പിക്കൂ എന്ന് മാതാപിതാക്കളില്‍ നിന്നും അധികൃതര്‍ എഴുതി വാങ്ങി. പെണ്‍കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷയ്ക്ക് ശ്രമിച്ചയുടന്‍ വിവാഹം കഴിപ്പിച്ച് അയക്കാന്‍ ശ്രമിക്കുകയാണ്. സ്‌കൂളുകള്‍ അടച്ചതിനാല്‍ നിരവധി പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയച്ചിരിക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com