കളിക്കുന്നതിനിടെ കാണാതായ നാലുവയസുകാരന്റെ മൃതദേഹം അമ്മാവന്റെ വീട്ടില്‍; മരപ്പെട്ടിയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍; കൊലപാതകമെന്ന് പൊലീസ്

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്
കളിക്കുന്നതിനിടെ കാണാതായ നാലുവയസുകാരന്റെ മൃതദേഹം അമ്മാവന്റെ വീട്ടില്‍; മരപ്പെട്ടിയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍; കൊലപാതകമെന്ന് പൊലീസ്

മുംബൈ: കാണാതായ നാലുവയസുകാരന്റെ മൃതദേഹം അമ്മാവന്റെ വീട്ടിലെ മരപ്പെട്ടിയില്‍ നിന്നും കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. വീട്ടുകാര്‍ എല്ലായിടത്തും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

കുട്ടിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിക്കായുള്ള തിരച്ചില്‍ നടത്തുന്നതിനിടെ കുട്ടിയെ അമ്മാവന്റെ വീട്ടില്‍ ഒരു മരപ്പെട്ടിയില്‍ കണ്ടെത്തിയാതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തിയപ്പോള്‍ പെട്ടിക്കുള്ളില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു നാലുവയസുകാരന്‍. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും കുട്ടി മരിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കുട്ടി തടിപ്പെട്ടിയില്‍ യാദൃശ്ചികമായി വീണതാവാമെന്ന് കരുതുന്നില്ല. ഇത് സംബന്ധിച്ച് ചില കുടുംബാംഗങ്ങളെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ചിലരുടെ പങ്ക് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ അമ്മാവന്‍ ഇത് സംബന്ധിച്ച് ഒന്നും പറഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com