തെരുവില്‍ നടന്നുപോകുകയായിരുന്ന വയസ്സായ സ്ത്രീയെ കാള കുത്തിവീഴ്ത്തുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. അമ്മൂമ്മയെ രക്ഷിക്കാന്‍ ഓടിയെത്തിയ ആണ്‍കുട്ടിയെയും കാള വെറുതെ വിട്ടില്ല. കാളയുടെ ആക്രമണത്തില്‍ പരിക്ക് പറ്റിയിട്ടും അമ്മൂമ്മയുടെ ജീവന് രക്ഷിക്കാന്‍ വീണ്ടും ആണ്‍കുട്ടി ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
എവിടെയാണ് ഇത് സംഭവിച്ചത് എന്ന് വ്യക്തമല്ല. ഡാഡി ചന്ദ്രോ തോമര്‍ എന്ന വ്യക്തിയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. വീഡിയോയുടെ മുകളിലുളള കുറിപ്പില്‍ ജീവന് പണയം വച്ചും അമ്മൂമ്മയെ രക്ഷിക്കുന്ന ആണ്‍കുട്ടിയുടെ ധൈര്യത്തെ കുറിച്ച് വിവരിച്ചിട്ടുണ്ട്. ധൈര്യം കാണിച്ചതിന് കുട്ടിയെ ആദരിച്ച് കൊണ്ടുളളതാണ് വീഡിയോ.
തെരുവിലൂടെ നടന്നുപോകുകയാണ് അമ്മൂമ്മ. ഈ സമയത്ത് വഴിയില്‍ നില്ക്കുന്ന കാളയാണ് കുത്തിവീഴ്ത്തിയത്. ഇത് കണ്ട് രക്ഷിക്കാന്‍ ഓടി വരുന്ന ആണ്‍കുട്ടിയെയും വീഡിയോയില്‍ വ്യക്തമാണ്. ആണ്‍കുട്ടിയെയും കാള വെറുതെ വിട്ടില്ല. ആക്രമണത്തില്‍ പരിക്ക് പറ്റിയിട്ടും അമ്മൂമ്മയെ രക്ഷിക്കാനാണ് കുട്ടി പിന്നീട് ശ്രമിക്കുന്നത്. തുടര്‍ന്ന് ഇരുവരെയും വീണ്ടും കാള ആക്രമിക്കുന്നതും ഇത് കണ്ട് നാട്ടുകാര്‍ ഓടിവന്ന് കാളയെ ഓടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ