പത്ത് വയസ്സിന് മുകളിലുള്ള 15ൽ ഒരാൾക്കു വൈറസ് പിടിപെട്ടു, ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കുമെന്ന് സെറോ സർവേ 

ഗ്രാമീണ മേഖലയെയും നഗര കേന്ദ്രങ്ങളെയും അപേക്ഷിച്ചു നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലാണ് വൈറസ് പടരാൻ ഏറ്റവും സാധ്യത
പത്ത് വയസ്സിന് മുകളിലുള്ള 15ൽ ഒരാൾക്കു വൈറസ് പിടിപെട്ടു, ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കുമെന്ന് സെറോ സർവേ 

ന്ത്യയിൽ കൂടുതൽ ആളുകൾക്ക് കോവിഡ് പിടിപെടാൻ ഇനിയും സാധ്യതയുണ്ടെന്ന് രണ്ടാം സെറോ സർവേ ഫലം. ഓഗസ്റ്റോടെ രാജ്യത്തെ പത്ത് വയസ്സിന് മുകളിലുള്ള 15 ൽ ഒരാൾക്കു വൈറസ് പിടിപെട്ടുവെന്ന് സർവെയിൽ കണ്ടെത്തി. കുട്ടികൾക്കടക്കം വൈറസ് ബാധയുണ്ടാകാൻ സാധ്യതയേറെയാണെന്ന സൂചനയാണ് പുതിയ സർവെ ഫലം മുന്നോട്ടുവയ്ക്കുന്നതെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ചൂണ്ടിക്കാട്ടി. 

ഓഗസ്റ്റ് 17 മുതൽ ഈ മാസം 22 വരെ നടത്തിയ സർവെയിലെ കണ്ടെത്തലുകളാണ് പുറത്തുവിട്ടത്. 29,082 ആളുകളിലാണ് (പത്ത് വയസ്സിന് മുകളിലുള്ളവർ)സർവെ നടത്തിയത്. ഇതിൽ 6.6% പേരിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. മേയ്, ജൂൺ മാസങ്ങളിൽ നടന്ന ഒന്നാം ഘട്ട സർവേയിൽ 0.73% പേർക്കു കോവിഡ് വന്നു പോയിരിക്കാമെന്ന് കണ്ടെത്തിയിരുന്നു.  

ഒന്നാം ഘട്ട സർവേ നടന്ന 70 ജില്ലകളിലെ തന്നെ, 700 നഗരങ്ങളിലും ഗ്രാമങ്ങളിലുമായിരുന്നു പുതിയ സർവേ. ഗ്രാമീണ മേഖലയെയും (4.4%) നഗര കേന്ദ്രങ്ങളെയും (8.2%) അപേക്ഷിച്ചു നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലാണ് (15.6%) വൈറസ് പടരാൻ ഏറ്റവും സാധ്യതയെന്നും സർവേ വ്യക്തമാക്കുന്നു. 

കുട്ടികൾക്കും വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. 'പത്ത് വയസിന് മുകളിലുള്ള എല്ലാ പ്രായവിഭാഗത്തിലും പെട്ടവർക്ക് രോഗം ബാധിച്ചതായി സർവെയിൽ കണ്ടെത്തി. നേരത്തെ 18വയസ്സിൽ താഴെയുള്ളവർക്ക് വൈറസ് ബാധ ഉണ്ടാകില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇത്തരം വ്യത്യാസങ്ങളൊന്നും ബാധകമല്ലെന്ന് കണ്ടെത്തി', അദ്ദേഹം പറഞ്ഞു. ഉത്സവകാലം, ശൈത്യം എന്നിവ വ്യാപന സാധ്യത കൂട്ടുമെന്നതിനാൽ വരും നാളുകളിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ശരിയായി പ്രയോ​ഗത്തിൽ വരുത്തണമെന്ന് ബൽറാം ഭാർഗവ ഓർമ്മിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com