എയിംസ്​ ജീവനക്കാരനെ മർദിച്ച കേസ്: ആംആദ്മി എംഎൽഎ സോംനാഥ്​ ഭാരതിക്ക്​ തടവുശിക്ഷയും പിഴയും

തടവിന് പുറമെ ഒരു ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്
സോംനാഥ്​ ഭാരതി/ ഫയല്‍ ചിത്രം
സോംനാഥ്​ ഭാരതി/ ഫയല്‍ ചിത്രം

ന്യൂഡൽഹി: എയിംസ്​ ജീവനക്കാരനെ മർദ്ദിച്ച കേസിൽ ആംആദ്മി എംഎൽഎ സോംനാഥ്​ ഭാരതിക്ക്​ രണ്ട്​ വർഷം തടവ്​. എയിംസിലെ​ സുരക്ഷാ ജീവനക്കാരനെ മർദിച്ചതിനാണ്​ ശിക്ഷ. തടവിന് പുറമെ ഒരു ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്​.

2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോംനാഥ്​ ഭാരതിയും മറ്റ്​ 300 പേര്​ ചേർന്ന്​ എയിംസിൻറെ വേലി തകർത്ത്​ അതിക്രമിച്ച്​ കടക്കുകയായിരുന്നെന്നാണ് പ്രോസിക്യൂഷൻ കേസ്​. പിഴവുകളില്ലാതെ​ കേസ്​ തെളിയിക്കാൻ പ്രോസിക്യൂഷന്​ കഴിഞ്ഞുവെന്ന്​ അഡീഷണൽ ചീഫ്​ മെട്രോപൊളിറ്റിൻ മജിസ്ട്രേറ്റ്​ രവീന്ദ്ര കുമാർ പാണ്ഡ്യ നിരീക്ഷിച്ചു.

ഐപിസി സെക്ഷൻ 323, 353, 147 വകുപ്പുകൾ പ്രകാരമാണ്​ സോംനാഥ്​ ഭാരതിയെ ശിക്ഷിച്ചത്​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com