രജനീകാന്തിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് 

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് അവാർഡ് പ്രഖ്യാപിച്ചത്
രജനീകാന്ത്/ ചിത്രം: ഫേസ്ബുക്ക്
രജനീകാന്ത്/ ചിത്രം: ഫേസ്ബുക്ക്

ന്യൂഡൽഹി; 51മത് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് തമിഴ് സൂപ്പർതാരം രജനീകാന്തിന്. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് അവാർഡ് പ്രഖ്യാപിച്ചത്. നടൻ , നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ മേഖലകളിലെ സമ​ഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്കാരംമോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോസ്ലെ, വിശ്വജിത്ത് ചാറ്റർജി ഉൾപ്പെട്ട ജൂറിയാണ് രജനീകാന്തിനെ ഫാൽക്കെ അവാർഡിനായി തെരഞ്ഞെടുത്തത്. 

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ അറ്റവും മികച്ച നടന്മാരില്‍ ഒരാള്‍ എന്നാണ് രജനീകാന്തെന്നും അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് ജാവഡേക്കര്‍
പറഞ്ഞു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്നും കേന്ദ്രമന്ത്രി ജാവഡേക്കര്‍ അറിയിച്ചു.

ദാദെ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് നേടുന്ന 12ാമത്തെ തെന്നിന്ത്യന്‍ താരമാണ് രജനീകാന്ത്. 1996ൽ ശിവാജി ഗണേശന് അവാർഡ് ലഭിച്ചതിന് ശേഷം ആദ്യമായാണ് തെന്നിന്ത്യൻ നടനെ തേടി ഫാൽക്കെ അവാർഡ് എത്തുന്നത്. ഇതിനോടകം നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. 

1975 ലാണ് രജനീകാന്ത് സിനിമ ലോകത്തേക്ക് എത്തുന്നത്. കെ ബാലചന്ദ്രന്റെ അപൂര്‍വ രാഗങ്ങളിലൂടെയായിരുന്നു അരങ്ങേറ്റം. 45 വര്‍ഷങ്ങളായി അഭിനയരംഗത്തുള്ള അദ്ദേഹം തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരമാണ്. എആര്‍ മുരുഗദോസിന്റെ ദര്‍ബാറിലാണ് അവസാനമായി അദ്ദേഹം അഭിനയിച്ചത്. പുതിയ ചിത്രം അണ്ണാത്തെയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com