ചികിത്സ കിട്ടിയില്ല; ഓക്‌സിജൻ മാസ്‌ക് ധരിച്ച് ധർണ നടത്തിയ കോവിഡ് രോ​ഗി മരിച്ചു; ദാരുണം

ചികിത്സ കിട്ടിയില്ല; ഓക്‌സിജൻ മാസ്‌ക് ധരിച്ച് ധർണ നടത്തിയ കോവിഡ് രോ​ഗി മരിച്ചു; ദാരുണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഓക്‌സിജൻ മാസ്‌ക് ധരിച്ച് സമരം ചെയ്ത കോവിഡ് രോഗി മരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. 38കാരനായ ബാബാ സാഹെബ് കോലെയാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് ദാരുണ സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു. 

സിവിക് ബോഡി ഹെഡ് ക്വാട്ടേഴ്‌സിന് മുന്നിൽ ഓക്‌സിജൻ മാസ്‌ക് ധരിച്ച് സമരം നടത്തിയ കോലെയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. സമരം നടത്തി ഒരുമണിക്കൂറിനുള്ളിൽ കോർപറേഷന്റെ ആംബുലൻസിൽ അദ്ദേഹത്തെ മുനിസിപ്പൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അർധ രാത്രിയോടെ കോലെയുടെ ഓക്‌സിജൻ അളവ് 40 ശതമാനമായെന്നും ഏകദേശം രാത്രി ഒരു മണിയോടെ മരിച്ചെന്നും ബന്ധുക്കൾ പറയുന്നു. 

'മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തെ ഒരാശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നിന്ന് മറ്റൊരാശുപത്രിയിലേക്ക് വിട്ടു. അവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ബെഡില്ലെന്ന കാരണത്താൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചില്ല. പിന്നെയും കുറേ ആശുപത്രികളിൽ പോയി. ആരും അഡ്മിറ്റ് ചെയ്തില്ല'- കോലെയുടെ ഭാര്യ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com