വിവാഹത്തിനായി മതം മാറാനാകില്ല; 'ലവ് ജിഹാദ് നിയമം' പാസാക്കി ഗുജറാത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2021 08:57 AM |
Last Updated: 02nd April 2021 08:57 AM | A+A A- |

പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: ഗുജറാത്തിലും മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുന്നു. ഫ്രീഡം ഓഫ് റിലീജ്യസ് ആക്ട് 2003 ഭേദഗതിബില്ല് നിയമസഭ പാസാക്കി. ഇതോടെ വിവാഹത്തിന് വേണ്ടി മതം മാറാൻ സാധിക്കില്ല.
വിവാഹത്തിന്റെ ഭാഗമായി മതപരിവർത്തനം നടത്തിയാൽ നിർബന്ധിത മതപരിവർത്തന കുറ്റമായി പരിഗണിക്കും. 3 മുതൽ 10 വർഷം വരെ കഠിന തടവും 5 ലക്ഷം രൂപ പിഴയും ആണ് ശിക്ഷയായി നിഷ്കർശിക്കുന്നത്. വിവാഹത്തിനായി മതപരിവർത്തനത്തിന് കൂട്ട് നിൽക്കുന്ന മതമേലധികാരികളേയും ശിക്ഷിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
“2003ലെ ഫ്രീഡം ഓഫ് റിലീജ്യസ് ആക്റ്റിൽ ഭേദഗതി വരുത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഇന്ന് ഞങ്ങൾ നിയമം സഭയ്ക്ക് മുന്നിൽ വെക്കുന്നു. ഹിന്ദു സ്ത്രീകളെ മതപരിവർത്തനം നടത്താനായി വിവാഹം കഴിക്കുന്നതിൽ നിന്ന് നിയമ തടയും.”- ഗുജറാത്ത് ആഭ്യന്തര മത്രി പ്രദീപ്സിംഗ് ജഡേജ പറഞ്ഞു.
യുപിയിലാണ് ആദ്യമായി ലവ് ജിഹാദ് നിയമം കൊണ്ടുവന്നത്. പിന്നീട് മധ്യപ്രദേശ്, ഹരിയാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും സമാന നിയമം കൊണ്ടുവന്നു.