പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം: സിബിഎസ്ഇ 

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും ഒരു അവസരം നല്‍കുമെന്ന് സിബിഎസ്ഇ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും ഒരു അവസരം നല്‍കുമെന്ന് സിബിഎസ്ഇ. കോവിഡ് ബാധിച്ചത് മൂലം പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ കഴിയാതെ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ജൂണ്‍ 11നകം വീണ്ടും അവസരം നല്‍കുമെന്ന് സിബിഎസ്ഇ അറിയിച്ചത്. ഇതിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം നല്‍കി.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മെയ്, ജൂണ്‍ മാസങ്ങളിലാണ് നടക്കുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് പ്രാക്ടിക്കല്‍ പരീക്ഷ. രാജ്യത്ത് ഇടവേളയ്ക്ക് ശേഷം കോവിഡ് വ്യാപനം വര്‍ധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിലാണ് കോവിഡ് ബാധിച്ചത് മൂലം പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ കഴിയാതെ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്. ഉചിതമായ സമയത്ത് ഈ വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും പ്രാക്ടിക്കല്‍ പരീക്ഷ നടത്താന്‍ സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം നല്‍കി. 

കോവിഡ് പോസിറ്റീവ് ആകുകയോ, കുടുംബത്തിലെ ആര്‍ക്കെങ്കിലും വൈറസ് ബാധ ഏല്‍ക്കുകയോ ചെയ്താല്‍ പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ കഴിയാതെ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വീണ്ടും പ്രാക്ടിക്കല്‍ പരീക്ഷ സംഘടിപ്പിക്കണമെന്നാണ് സിബിഎസ്ഇ നിര്‍ദേശത്തിന്റെ ഉള്ളടക്കം. ഇതിനായി റീജിനല്‍ അതോറിറ്റിയുമായി കൂടിയാലോചന നടത്തണം. ഇതിന്റെ അടിസ്ഥാനത്തിലാവണം തീയതി നിശ്ചയിക്കാനെന്നും സിബിഎസ്ഇ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com