കനിമൊഴി എംപിക്ക് കോവിഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2021 12:16 PM |
Last Updated: 03rd April 2021 12:16 PM | A+A A- |
കനിമൊഴി തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ / ട്വിറ്റര്‍
ചെന്നൈ : ഡിഎംകെ എംപി കനിമൊഴി കരുണാനിധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് കനിമൊഴി നിരീക്ഷണത്തില്‍ പോയി. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കനിമൊഴി സജീവമായിരുന്നു. വോട്ടെടുപ്പ് അടുത്ത വേളയില്‍ കനിമൊഴിയുടെ അസാന്നിധ്യം ഡിഎംകെയ്ക്ക് തിരിച്ചടിയാണ്.
രാജ്യത്ത് ഇന്നലെ 89,129 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതി ദിന വര്‍ധനയാണിത്. 44,202 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 714 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.
രാജ്യത്ത് ഇതുവരെ 1,23,92,260 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,15,69,241 പേര്‍ രോഗമുക്തി നേടി. 6,58,909 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,64,110 ആയി.