50 ദിവസം, 4300 കിലോമീറ്റര്‍, കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ഓട്ടം; 30-ാം പിറന്നാളിന് ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സൈനികന്‍  

ദിവസവും 70-100 കിലോമീറ്റര്‍ ദൂരം ഓടിയാലാണ് സ്വപ്‌നം സാക്ഷാത്കരിക്കാനാകുക
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

മുപ്പതാം പിറന്നാളിന് ഗിന്നസ് ബുക്കില്‍ പുതിയ ലോകറെക്കോര്‍ഡിടാനുള്ള ഒരുക്കത്തിലാണ് സൈനികന്‍ നായിക് വേലു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ 4300 കിലോമീറ്റര്‍ അമ്പത് ദിവസം കൊണ്ട് ഓടിയെത്താനാണ് പദ്ധതി. ഇന്നലെ ശ്രീനഗറില്‍ നിന്ന് വേലു യാത്ര തുടങ്ങി. ഈ മാസം 21നാണ് വേലുവിന്റെ പിറന്നാള്‍.

17 ദിവസം കൊണ്ട് 1600 കിലോമീറ്റര്‍ ഓടിയ ആദ്യ ഇന്ത്യന്‍ അള്‍ട്രാറണ്ണര്‍ ആണ് വേലു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആയിരുന്നു ഇത്. ഇക്കുറി ദിവസവും 70-100 കിലോമീറ്റര്‍ ദൂരം ഓടിയാലാണ് വേലുവിന് സ്വപ്‌നം സാക്ഷാത്കരിക്കാനാകുക. നിലവില്‍ മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയിലാണ് യാത്ര പുരോഗമിക്കുന്നത്. 

ശ്രീനഗറിലെ 92 ബേസ് ഹോസ്പിറ്റലില്‍ നിന്ന് ഫഌഗ് ഓഫ് ചെയ്ത യാത്രയില്‍ ആദ്യ അഞ്ച് കിലോമീറ്റര്‍ കുറച്ച് ആളുകള്‍ വേലുവിനെ അനുഗമിച്ചിരുന്നു. ഇതിനോടകം 200ലധികം കിലോമീറ്റര്‍ പിന്നിട്ടുകഴിഞ്ഞ വേലു ഇന്ന് രാവിലെ ഉദംപൂര്‍ വിട്ട് ജമ്മുവിലേക്കുള്ള യാത്രയിലാണ്. 

60 പാരഫെഡ് ഹോസ്പിറ്റലില്‍ നേഴ്‌സിങ് അസിസ്റ്റന്റ് ആണ് വേലു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com