പിടിവിട്ട് മഹാരാഷ്ട്ര; ഇന്ന് അര ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍; 277 മരണം

പിടിവിട്ട് മഹാരാഷ്ട്ര; ഇന്ന് അര ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍; 277 മരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് ഇന്ന് രേഖപ്പെടുത്തി. ഇന്ന് അര ലക്ഷത്തിന് അടുത്താണ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,447 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഇന്ന് 277 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 55,656 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,821 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 4,01,172 പേരാണ് ചികിത്സയില്‍. 24,95,315 പേര്‍ക്കാണ് ആകെ രോഗ മുക്തി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയില്‍ മാത്രം 9,090 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,322 പേര്‍ക്കാണ് രോഗ മുക്തി. 27 പേര്‍ മരിച്ചു. നിലവില്‍ മുംബൈ നഗരത്തില്‍ മാത്രം 62,187 ആക്ടീവ് കേസുകള്‍. 3,66,365 പേര്‍ക്കാണ് മുംബൈയില്‍ രോഗ മുക്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com