ആശുപത്രിയില്‍ തീപിടിത്തം; 62 കോവിഡ് രോഗികള്‍ ഉള്‍പ്പടെ 80 പേരെ രക്ഷപ്പെടുത്തി

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
തീപിടിത്തത്തിന് പിന്നാലെ ആശുപത്രിയില്‍ നിന്ന് ചാടി രക്ഷപ്പെടുന്നവര്‍
തീപിടിത്തത്തിന് പിന്നാലെ ആശുപത്രിയില്‍ നിന്ന് ചാടി രക്ഷപ്പെടുന്നവര്‍


ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിലെ ആശുപത്രിയില്‍ തീപിടിത്തം. കോവിഡ് ബാധിച്ച 62 പേര്‍ ഉള്‍പ്പടെ 80 പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്രീഗഞ്ച് പ്രദേശത്തെ പാട്ടിദാര്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. തീ ആശുപത്രിയുടെ ഒന്നും രണ്ടും നിലയിലേക്ക് ആളിപ്പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി തീയണച്ചു. അഗ്‌നിശമന സേനാ സംഘങ്ങളും പോലീസ് ഉദ്യോഗസ്ഥരും ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിച്ചു. 62 കോവിഡ് രോഗികള്‍ ഉള്‍പ്പടെ 80 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

രക്ഷപ്പെടുത്തിയ രോഗികളെ ഗുരു നാനാക്ക് ആശുപത്രിയിലേക്കേും സമീപത്ത സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പ്രായമായ സ്ത്രീകള്‍ ഉള്‍പ്പടെ ചില രോഗികള്‍ക്ക് പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചിലര്‍ക്ക് സാരമായി പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com