ഫോണ്‍ കോളില്‍ മുഴുകി, 50കാരിക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ ഒന്നിച്ചു നല്‍കി നഴ്‌സ്

രണ്ട് ഡോസ് എടുത്തതിനെക്കുറിച്ച് നഴ്‌സിനോട് ചോദിച്ചപ്പോള്‍ ക്ഷമ പറയുന്നതിന് പകരം പരസ്യമായി ആക്ഷേപിച്ചെന്നും ആരോപണമുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ; ഒരാള്‍ക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ ഒന്നിച്ചു നല്‍കിയതായി പരാതി. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ അക്ബര്‍പൂരിലെ പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് സംഭവമുണ്ടായത്. നഴ്‌സ് ഫോണ്‍ വിളിയില്‍ മുഴുകി ഇരുന്നതാണ് രണ്ട് കുത്തിവെപ്പുകള്‍ നല്‍കിയത്. 

50 വയസുകാരിയാണ് കമലേഷ് കുമാരിക്കാണ് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെച്ചത്. രണ്ട് ഡോസ് എടുത്തതിനെക്കുറിച്ച് നഴ്‌സിനോട് ചോദിച്ചപ്പോള്‍ ക്ഷമ പറയുന്നതിന് പകരം പരസ്യമായി ആക്ഷേപിച്ചെന്നും ആരോപണമുണ്ട്. സംഭവം അറിഞ്ഞെത്തിയ വീട്ടുകാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ്, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. 

രണ്ട് ഡോസ് മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് കമലേഷ് കുമാരിക്ക് വറയല്‍ അനുഭവപ്പെട്ടു. ഗുരുതരമായ ലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com