രാത്രിയില്‍ നിയന്ത്രണം വിട്ട് കാര്‍ ഡാമിലേക്ക്; രണ്ടുപേരെ കാണാതായി; തിരച്ചില്‍ ഊര്‍ജ്ജിതം
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2021 03:10 PM |
Last Updated: 04th April 2021 03:10 PM | A+A A- |

Car_Accident
ഭോപ്പാല്‍: നിയന്ത്രണം വിട്ട കാര്‍ ഡാമിലേക്ക് മറിഞ്ഞു. മധ്യപ്രദേശിലെ മണ്ട്‌ല ജില്ലയിലെ ദേശീയപാത 30ന് സമീപമുള്ള ബാര്‍ഗി ഡാമിലാണ് കാര്‍ വീണത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഡാമില്‍ വീണവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
കാറിനകത്ത് രണ്ടുപേരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ശനിയാഴ്ച രാത്രിയില്‍ നിയന്ത്രണം വീട്ട കാര്‍ ബാര്‍ഗി ഡാമിലേക്ക് മറയുകയായിരുന്നെന്ന് എഎസ്പി ഗജേന്ദ്രസിങ് കന്‍വാര്‍ പറഞ്ഞു.
ഡാമില്‍ വീണ ആളുകളെയും കാറും കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുന്നതായും ജബല്‍പൂരില്‍ നിന്ന് നിന്ന് ഒരു സംഘം മുങ്ങല്‍ വിദഗ്ധര്‍ എത്തിയതായും എഎസ്പി പറഞ്ഞു. ജബല്‍പൂരില്‍ നിന്ന് മണ്ട്‌ലയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.