മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍, നൈറ്റ് കര്‍ഫ്യൂ; നിയന്ത്രണം കടുപ്പിച്ചു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സംസ്ഥാനത്തൊട്ടാകെ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. 

രാജ്യത്ത് മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇന്നലെ അരലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനിച്ചത്. രാത്രി എട്ടുമണി മുതല്‍ രാവിലെ ഏഴുമണിവരെയാണ് നൈറ്റ് കര്‍ഫ്യൂ. അവശ്യ സേവനങ്ങള്‍ മാത്രമേ ഈ സമയത്ത് അനുവദിക്കൂ. വാരാന്ത്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണം. നൈറ്റ് കര്‍ഫ്യൂ സമയത്ത് പാര്‍സല്‍ സര്‍വീസ് മാത്രമേ അനുവദിക്കൂവെന്ന് മന്ത്രി അസ്ലം ഷെയ്ക്ക് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com