പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അമ്മ ടിവി ഓഫാക്കി; 19കാരന്‍ തൂങ്ങിമരിച്ചു

ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞതിന് പിന്നാലെ കുട്ടി ടിവി കാണുകയായിരുന്നു

മുംബൈ: അമ്മ ടിവി ഓഫാക്കിയതിനെ തുടര്‍ന്ന് 19കാരന്‍ തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം.

ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞതിന് പിന്നാലെ കുട്ടി ടിവി കാണുകയായിരുന്നു. ഇതിനിടെ അമ്മ ടിവി ഓഫ് ചെയ്തു. അതിന് പിന്നാലെ ബാത്ത് റൂമിലെത്തി 19കാരന്‍ തൂങ്ങിമരിക്കുകയായിരുന്നു.

അമ്മയും സഹോദരിയുമാണ് കൗമാരക്കാരനെ ബാത്ത് റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇക്കാര്യം ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com