നായയെ മാസങ്ങളോളം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 65കാരന്‍ സിസിടിവിയില്‍ കുടുങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2021 08:49 PM |
Last Updated: 05th April 2021 08:49 PM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയില്‍ നായയെ മാസങ്ങളോളം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 65കാരന്‍ അറസ്റ്റില്‍. സിസിടിവിയുടെ സഹായത്തോടെ തെളിവുകള്‍ ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്.
പുനെ ജില്ലയിലാണ് സംഭവം. ജനവാസ കേന്ദ്രത്തിലെ പാര്‍ക്കിംഗ് ഏരിയയിലാണ് നായയെ 65കാരന്‍ പീഡനത്തിന് ഇരയാക്കിയത്. നായയെ പീഡിപ്പിക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ രംഗത്തുള്ള സന്നദ്ധ സംഘടനയാണ് സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ഒക്ടോബര്‍ മുതല്‍ 65കാരന്‍ നായയെ പീഡനത്തിന് ഇരയാക്കിയതായി സന്നദ്ധ സംഘടന പറയുന്നു. തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതിക്കെതിരെയുള്ള കേസ് നിലനില്‍ക്കൂ എന്ന് തിരിച്ചറിഞ്ഞാണ് സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് സന്നദ്ധ സംഘടന പ്രസിഡന്റ് നേഹ പറയുന്നു.
സംഭവദിവസം പ്രതി നായയുടെ അരികിലേക്ക് പോയി. നായയെ എടുത്ത് പാര്‍ക്കിങ് ഏരിയയിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് പോകുന്നത് വീഡിയോയില്‍ വ്യക്തമാണെന്നും സന്നദ്ധ സംഘടന പറയുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനം ചുമത്തിയാണ് 65കാരനെതിരെ പൊലീസ് കേസെടുത്തത്.