25 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ അനുവദിക്കണം; കോവിഡ് വ്യാപനത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി 

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം പിടിവിട്ട അവസ്ഥയില്‍ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു
നരേന്ദ്ര മോദി, ഉദ്ധവ് താക്കറെ/ ഫയല്‍ ചിത്രം
നരേന്ദ്ര മോദി, ഉദ്ധവ് താക്കറെ/ ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം പിടിവിട്ട അവസ്ഥയില്‍ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 25 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. മഹാമാരി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും മോശ അവസ്ഥയിലൂടെയാണ് മഹാരാഷ്ട്ര കടന്നുപോകുന്നത്. കഴിഞ്ഞദിവസം അരലക്ഷത്തിലധികം രോഗികളാണ് പുതുതായി കണ്ടെത്തിയത്. മുംബൈയില്‍ മാത്രം പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഈ പശ്ചാത്തലത്തിലാണ് വാക്‌സിനേഷന്‍ വിപുലമാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. നൈറ്റ് കര്‍ഫ്യൂവും വാരാന്ത്യത്തില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ച് കോവിഡ് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര. അതിനിടെയാണ് വാക്‌സിനേഷന്‍ വിപുലമാക്കണമെന്ന് ആവശ്യപ്പെട്ടത്. 45 വയസിന് മുകളിലുള്ളവര്‍ക്ക് തന്റെ ആവശ്യം പരിഗണിച്ച് വാക്‌സിനേഷന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഉദ്ധവ് താക്കറെ നന്ദി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com