രാജ്യത്തെ ഏറ്റവും വലിയ ഭൂമി ഇടപാട്; മലബാര്‍ ഹില്‍സിലെ മധുകുഞ്ജ് ബംഗ്ലാവ് 1001 കോടിയ്ക്ക് സ്വന്തമാക്കി രാധാകൃഷ്ണന്‍ ദമാനി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2021 10:54 AM |
Last Updated: 05th April 2021 10:55 AM | A+A A- |

ഡിമാര്‍ട്ട് സ്ഥാപകന്‍ രാധാകൃഷണന്‍ ദമാനി ചിത്രം ഫെയ്‌സ്ബുക്ക്
മുംബൈ: 1001 കോടിയ്ക്ക് മുംബൈയിലെ ബംഗ്ലാവ് സ്വന്തമാക്കി ഡിമാര്‍ട്ട് സ്ഥാപകന്‍ രാധാകൃഷണന്‍ ദമാനി. രാജ്യത്തെ ഏറ്റവും വലിയ തുകയുടെ ഭൂമിയിടപാടാണിത്.
മലബാര്‍ ഹില്‍സിലെ മധുകുഞ്ജ് രണ്ടുനില ബെംഗ്ലാവാണ് 1001 കോടി രൂപയ്ക്ക് ദമാനിയും സഹോദരന്‍ ഗോപീകൃഷ്ണന്‍ ദമാനിയും വാങ്ങിയത്. 1.5 ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയില്‍ 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് കെട്ടിടം. വിപണി വിലയാകട്ടെ 724 കോടി രൂപയോളവുമാണ്.
സ്റ്റാമ്പ് ഡ്യൂട്ടിയനത്തില്‍ 30 കോടി രൂപയൊണ് വേണ്ടിവന്നത്. പ്രേംചന്ദ് റോയ്ചന്ദ് കുടുബത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കെട്ടിടം. നാലുദിവസംമുമ്പാണ് ദമാനിയും കുടുംബവും വസ്തുരജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.
രണ്ടുമാസത്തിനിടെ വന്‍വിലയുള്ള മൂന്നാമത്തെ വസ്തുവാണ് ദമാനി സ്വന്തമാക്കിയത്. താനെയിലെ കാഡ്ബറി ഇന്ത്യയുടെ എട്ട് ഏക്കര്‍ ഭൂമി 250 കോടി രൂപയ്ക്കാണ് ഈയിടെ വാങ്ങിയത്. ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ എട്ടാമതാണ് രാധാകൃഷ്ണന്‍ ദമാനി