ഇന്നും 45,000ലധികം രോഗികള്‍, മുംബൈയില്‍ മാത്രം പതിനായിരത്തോളം വൈറസ് ബാധിതര്‍; മഹാരാഷ്ട്രയില്‍ ആശങ്ക തുടരുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2021 09:27 PM |
Last Updated: 05th April 2021 09:27 PM | A+A A- |
ഫയല്‍ ചിത്രം
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 47,288 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 30,57,885 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മണിക്കൂറുകളില്‍ 26,252 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 25,49,075 ആയി ഉയര്‍ന്നു. 155 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ഇതോടെ മരണസംഖ്യ 56,033 ആയി. നിലവില്‍ നാലര ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.
മുംബൈയില്‍ മാത്രം 9857 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 4,62,302 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 3357 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ മണിക്കൂറുകളില്‍ മുംബൈയില്‍ മാത്രം 21 പേര്‍ വൈറസ്് ബാധയെ തുടര്‍ന്ന് മരിച്ചതായി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതിനിടെ, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 25 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. നൈറ്റ് കര്‍ഫ്യൂവും വാരാന്ത്യത്തില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ച് കോവിഡ് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര. അതിനിടെയാണ് വാക്‌സിനേഷന്‍ വിപുലമാക്കണമെന്ന് ആവശ്യപ്പെട്ടത്.