കോവിഡ് ബാധിച്ച് യുവതി മരിച്ചു; ബന്ധുക്കള്‍ ആശുപത്രി തല്ലിത്തകര്‍ത്തു; തീയിട്ടു; (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2021 08:17 AM  |  

Last Updated: 05th April 2021 08:24 AM  |   A+A-   |  

FIRE_Q

ആശുപത്രി തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യം

 

മഹാരാഷ്ട്ര: യുവതി കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രി അടിച്ചുതകര്‍ത്തു. റിസപ്ഷന്‍ കത്തിച്ചു. ഞായറാഴ്ച
മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് സംഭവം. ആശുപത്രിയിലെ സിസി ടിവിയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പത്തുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി തകര്‍ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ബന്ധുക്കളിലൊരാള്‍ പെട്രോള്‍ ഒഴിച്ച് റിസപ്ഷനിലെ മേശകത്തിക്കുന്നത് വ്യക്തമാണ്. യുവതിയുടെ ഭര്‍ത്താവ് ഡോക്ടറുമായി തര്‍ക്കമുണ്ടാക്കുകയും പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രി തല്ലി തകര്‍ക്കുകയുമായിരുന്നെന്ന് നാഗ്പൂര്‍ ഡിസിപി പറഞ്ഞു.