45 വയസിന് മുകളിലുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്സിന്‍ എടുക്കണം; നിർദേശവുമായി കേന്ദ്രം 

വാക്‌സിന്‍ സ്വീകരിച്ച ശേഷവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്സിന്‍ എടുക്കണമെന്ന് കേന്ദ്രം. വാക്‌സിന്‍ സ്വീകരിച്ച ശേഷവും ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് അര്‍ഹരായ ജീവനക്കാർ വാക്‌സിനെടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. 

ഏപ്രില്‍ ഒന്ന് മുതലാണ് രാജ്യത്തെ 45 വയസിന് മുകളിലുള്ളവര്‍ക്ക്‌ വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ജനിതക മാറ്റം വന്ന കോവിഡ് വകഭേദം മൂലമുള്ള വൈറസിന്റെ രണ്ടാംഘട്ട വ്യാപനത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com