മുംബൈയിൽ വീണ്ടും പതിനായിരത്തിലധികം കോവിഡ് ബാധിതർ; ഡൽഹിയിൽ 5100, ആശങ്ക
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2021 08:48 PM |
Last Updated: 06th April 2021 08:48 PM | A+A A- |

ഫയല്‍ ചിത്രം
മുംബൈ: മുംബൈയിൽ ഇന്ന് പതിനായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നുമാത്രം പുതുതായി 10,030 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,72,332 ആയി.
ഇന്ന് 31 പേരാണ് കോവിഡ് മൂലം മുംബൈയിൽ മരിച്ചത്. 47,922 സാംപിളുകൾ പരിശോധിച്ചപ്പോൾ 7019 പേർക്ക് നെഗറ്റീവ് ആയി.
ഡൽഹിയിൽ ഇന്ന് 1,03,453 സാംപിളുകൾ പരിശോധിച്ചപ്പോഴാണ് 5100 പേർക്ക് വൈറസ് ബാധ കണ്ടെത്തിയത്. 4.93 ശതമാനമാണ് ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 2340 പേർ രോഗമുക്തരായി. 17,332 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇവിടെ 17 പേരാണ് ഇന്ന് വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.