അമിത്ഷായെയും യോഗിയെയും വധിക്കാന്‍ 11 ചാവേറുകളെ നിയോഗിച്ചു ; സിആര്‍പിഎഫിന് ഭീഷണി സന്ദേശം

സിആര്‍പിഎഫിന്റെ മുംബൈയിലെ ഹെഡ് ഓഫീസിലാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്
അമിത് ഷാ, യോഗി ആദിത്യനാഥ് / ഫയല്‍ ചിത്രം
അമിത് ഷാ, യോഗി ആദിത്യനാഥ് / ഫയല്‍ ചിത്രം

മുംബൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ വധിക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതായി സിആര്‍പിഎഫ്. സിആര്‍പിഎഫിന്റെ മുംബൈയിലെ ഹെഡ് ഓഫീസിലാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. 

ഇരുവരെയും വധിക്കാന്‍ 11 ചാവേറുകളെ നിയോഗിച്ചെന്നും ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കുന്നതായി സിആര്‍പിഎഫ് അറിയിച്ചു. ആരാധനാലയങ്ങളും മറ്റു പ്രധാന കേന്ദ്രങ്ങളും ആക്രമിക്കുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com