ലഹരിവസ്തു കടത്ത്; ശിക്ഷ വിധിക്കുമ്പോള്‍ പ്രതി പാവപ്പെട്ടവനാണോ എന്നതൊന്നും പരിഗണിക്കരുത്: സുപ്രീംകോടതി

പ്രതി പാവപ്പെട്ടവനാണ്, കുടുംബത്തിന്റെ ഏകാശ്രയമാണ്, കടത്തുകാരൻ മാത്രമാണ് തുടങ്ങിയ കാരണങ്ങൾ പരിഗണിക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം


ന്യൂഡൽഹി: ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷ വിധിക്കുമ്പോൾ പ്രതിയുടെ ജീവിത ചുറ്റുപാടുകൾ പരി​ഗണിക്കരുതെന്ന് സുപ്രീംകോടതി. പ്രതി പാവപ്പെട്ടവനാണ്, കുടുംബത്തിന്റെ ഏകാശ്രയമാണ്, കടത്തുകാരൻ മാത്രമാണ് തുടങ്ങിയ കാരണങ്ങൾ പരിഗണിക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

പ്രതി ഇത്തരം സാഹചര്യങ്ങൾക്കൊപ്പം, പൊതുജനതാൽപര്യം, സമൂഹത്തിനുണ്ടാക്കുന്ന പ്രത്യാഘാതം തുടങ്ങിയവ കൂടി പരിഗണിച്ചാകണം പരമാവധി ശിക്ഷ നൽകേണ്ടതെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഒരു കിലോ ഹെറോയിൻ കൈവശം വച്ച പഞ്ചാബ് സ്വദേശിയെ പ്രത്യേക കോടതി ശിക്ഷിച്ച നടപടിക്കെതിരായ അപ്പീൽ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com