മാസ്‌ക് മൂക്കിന് താഴെ; ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാന്‍ പോയ 35കാരനെ പൊലീസുകാര്‍ വലിച്ചിട്ട് ചവിട്ടി, ക്രൂരത (വീഡിയോ)

മധ്യപ്രദേശില്‍ മാസ്‌ക് ശരിയായ രീതിയില്‍ വച്ചില്ലെന്ന കാരണം പറഞ്ഞ് യുവാവിനെ പൊലീസുകാര്‍ മൃഗമായി മര്‍ദ്ദിച്ചു
ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസുകാര്‍ ചേര്‍ന്ന് ചവിട്ടുന്നു
ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസുകാര്‍ ചേര്‍ന്ന് ചവിട്ടുന്നു

ഭോപ്പാല്‍:  മധ്യപ്രദേശില്‍ മാസ്‌ക് ശരിയായ രീതിയില്‍ വച്ചില്ലെന്ന കാരണം പറഞ്ഞ് യുവാവിനെ പൊലീസുകാര്‍ മൃഗമായി മര്‍ദ്ദിച്ചു. പട്ടാപ്പകല്‍ നടുറോഡിലിട്ട് 35 കാരനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്‍ഡോറിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ കൃഷ്ണയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാന്‍ പോകുന്നതിനിടെയാണ് സംഭവം നടന്നത്. മൂക്കിന് താഴെ മാസ്‌ക് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍ തന്നെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കൃഷ്ണയുടെ പരാതി.

പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ പൊലീസുകാര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന തന്നെ പൊലീസുകാര്‍ മര്‍ദ്ദിക്കാന്‍ തുടങ്ങിയതായി കൃഷ്ണ പറയുന്നു. നടുറോഡില്‍ യുവാവിനെ ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com