തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ കൂടുന്നു; ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധന 

സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 27,743 ആണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 3,986 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണിത്. ഇതോടെ തമിഴ്‌നാട്ടിലെ ആകെ കേസുകളുടെ എണ്ണം 9,11,110 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരോളമാണ് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഘ്യ 12,821 ആയി. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 27,743 ആണ്. 

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 1,459 എണ്ണവും ചെന്നെയിലാണ് സ്ഥിരീകരിച്ചത്. 80,535 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com