തൊഴിലിടങ്ങളില്‍ വാക്‌സിനേഷന്‍; ഉടന്‍ ആരംഭിക്കുമെനന് കേന്ദ്രം, സംസ്ഥാനങ്ങള്‍ക്ക് അറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2021 07:37 PM |
Last Updated: 07th April 2021 07:37 PM | A+A A- |
ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: തൊഴിലിടങ്ങളില്‍ കോവിഡ് വാക്‌സിന്‍ കുത്തിവയ്ക്കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു വ്യക്തമാക്കി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിപ്പ് നല്‍കി. എന്നുമുതലാണ് വാക്‌സിനേഷന്‍ ആരംഭിക്കുക എന്നതിനെ കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
പൊതു,സ്വകാര്യ സ്ഥാപനങ്ങള്‍ എന്ന വ്യത്യാസമില്ലാതെയാകും കോവിഡ് വാക്‌സിന്‍ നല്‍കുക. ആദ്യഘട്ടത്തില്‍ നിലവില്‍ വാക്‌സിന്‍ നല്‍കിവരുന്ന വിഭാഗങ്ങളില്‍പ്പെട്ട നൂറുപേര്‍ക്ക് ജോലി ചെയ്യുന്ന ഇടങ്ങളില്‍ വാക്‌സിന്‍ നല്‍കുമെന്ന് വാര്‍തതാ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് വ്യാപനം വീണ്ടും കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുന്നത്.
45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്‌സിന്‍ എടുക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു.