ഓണ്‍ലൈന്‍ ഗെയിമില്‍ പരാജയപ്പെട്ടു, വിചിത്രമായ രീതിയില്‍ തലമുടി വെട്ടി; ഒന്‍പതാം ക്ലാസുകാരന്റെ പെരുമാറ്റത്തില്‍ ഭയന്ന് മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍

ദിവസങ്ങള്‍ക്ക് മുന്‍പ് പബ്ജി ഗെയിമിനിടെ 12കാരന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മംഗലുരൂവില്‍ മറ്റൊരു സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മംഗലൂരു: ദിവസങ്ങള്‍ക്ക് മുന്‍പ് പബ്ജി ഗെയിമിനിടെ 12കാരന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മംഗലുരൂവില്‍ മറ്റൊരു സംഭവം. ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ഒന്‍പതാം ക്ലാസുകാരന്‍ തലമുടി വിചിത്രമായി വെട്ടി ഒതുക്കി. മുടി വെട്ടിയതിലേ അസാധാരണത്വം കണ്ട് ഭയന്ന് മാതാപിതാക്കള്‍ കുട്ടിയെയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ പോയി. ഫ്രീ ഫയര്‍ മൊബൈല്‍ ഗെയിമിന്റെ ടാസ്‌ക്കിന്റെ ഭാഗമായാണ് തലമുടി വെട്ടിയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. അന്വേഷണത്തില്‍ സ്വകാര്യ സ്‌കൂളിലെ ഭൂരിഭാഗം കുട്ടികളും ഗെയിമിന് അടിമകളാണെന്ന് കണ്ടെത്തി. വിദ്യാര്‍ഥികളുമായി ആശയവിനിമം നടത്തിയ പൊലീസ് ഓണ്‍ലൈന്‍ ഗെയിമിന്റെ ദൂഷ്യവശങ്ങള്‍ വിശദീകരിച്ചു.
  
മംഗലൂരുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മുടി വിചിത്രമായ രീതിയില്‍ വെട്ടിയത്. മുന്‍വശം മൊട്ടയടിച്ച നിലയില്‍ കുട്ടിയെ കണ്ട മാതാപിതാക്കള്‍ ഭയന്ന് പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. ഗെയിമിന്റെ ഭാഗമായാണ് മുടി വെട്ടിയതെന്ന് കുട്ടി പറഞ്ഞതോടെയാണ് മാതാപിതാക്കള്‍ കുട്ടിയെയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോയത്. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളിലെ ഭൂരിഭാഗം കുട്ടികളും ഫ്രീ ഫയര്‍ ഗെയിമിന് അടിമകളാണെന്ന് തിരിച്ചറിഞ്ഞത്. ഗെയിമിന്റെ ഒരു ഘട്ടത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഗെയിമില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ പറഞ്ഞിട്ടാണ് ഒന്‍പതാം ക്ലാസുകാരന്‍ മുടിവെട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com