തൊഴിലിടങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍; ഞായറാഴ്ച മുതല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2021 06:24 AM |
Last Updated: 08th April 2021 06:24 AM | A+A A- |
കോവിഡ് വാക്സിൻ കുത്തിവയ്പ്പ്/ ഫയൽ ചിത്രം
ന്യൂഡൽഹി: സർക്കാർ, സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിൽ ഞായറാഴ്ച മുതൽ കോവിഡ് വാക്സീൻ കുത്തിവയ്പു നടത്താം. 45 വയസ് പിന്നിട്ട, നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി.
സർക്കാർ സ്ഥാപനങ്ങളിൽ കുത്തിവയ്പു സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിലേതിനു സമാനമായി സ്വകാര്യ സ്ഥാപനങ്ങളിൽ ഡോസിന് 250 രൂപ വരെ ഈടാക്കാം. വാക്സിൻ നൽകുമ്പോൾ പാലിക്കേണ്ട നടപടിക്രമം സംബന്ധിച്ചു പ്രത്യേക മാർഗരേഖ സംസ്ഥാനങ്ങൾക്കു നൽകി.
നൂറു പേരുണ്ടാകണമെന്നാണ് പറയുന്നതെങ്കിലും 50 പേരുടെയെങ്കിലും റജിസ്ട്രേഷനായാൽ കുത്തിവയ്പു തുടങ്ങാം. കുത്തിവയ്പിനു 15 ദിവസം മുൻപെങ്കിലും അറിയിച്ചിരിക്കണം.