ഒഴിയാത്ത ആശങ്കയില്‍ മഹാരാഷ്ട്ര; ഇന്നും അര ലക്ഷത്തിന് മുകളില്‍ കോവിഡ് രോഗികള്‍; 376 മരണം

ഒഴിയാത്ത ആശങ്കയില്‍ മഹാരാഷ്ട്ര; ഇന്നും അര ലക്ഷത്തിന് മുകളില്‍ കോവിഡ് രോഗികള്‍; 376 മരണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: കോവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ഇന്നും അര ലക്ഷത്തിന് മുകളില്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,286 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 376 പേര്‍ മരിച്ചു. മുബൈയില്‍ മാത്രം 8,938 പേര്‍ക്കാണ് ഇന്ന് കോവിഡ് കണ്ടെത്തിയത്. 

സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 32,29,547 ആയി. നിലവില്‍ 5,21,317 ആക്ടീവ് കേസുകള്‍. 26,49,757 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. ഇന്ന് 376 പേര്‍ മരിച്ചതോടെ ആകെ മരണം 57,028. 

മുംബൈയില്‍ മാത്രം ഇന്ന് 23 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 11,874 ആയി. മഹാനഗരത്തില്‍ ആകെ രോഗികളുടെ എണ്ണം 4,91,698. രോഗ മുക്തി 3,92,514. നിലവില്‍ മുംബൈയില്‍ മാത്രം 86,279 പേരാണ് ചികിത്സയിലുള്ളത്. 

മഹാരാഷ്ട്രയ്ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്നുണ്ട്. ഡല്‍ഹിയില്‍ ഇന്ന് ഏഴായിരത്തിന് മുകളില്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നാലായിരത്തിന് മുകളിലാണ് രോഗികള്‍. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7,437 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 24 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ ഇന്ന് 4,276 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 പേര്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com