പതിനഞ്ച് ദിവസത്തിനുള്ളില്‍ രണ്ട് മന്ത്രിമാര്‍ കൂടി രാജിവയ്ക്കും; മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിന് സജ്ജമെന്ന് ബിജെപി

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് സമയമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍
മഹാരാഷ്ട്ര മുഖ്യമനന്ത്രി ഉദ്ദവ് താക്കറെ
മഹാരാഷ്ട്ര മുഖ്യമനന്ത്രി ഉദ്ദവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് സമയമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. പതിനഞ്ച് ദിവസത്തിനുള്ളില്‍ രണ്ട് മന്ത്രിമാര്‍ കൂടി രാജിവയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

രണ്ടു മന്ത്രിമാര്‍കൂടി 15 ദിവസത്തിനുള്ളില്‍ രാജിവയ്ക്കും. ഇവര്‍ക്കെതിരെ അഴിമതി ആരോപണവുമായി കോടതിയെ സമീപിക്കാന്‍ ആളുകള്‍ തയ്യാറാകുന്നുണ്ട്.അതോടെ ഇവര്‍ക്ക് രാജിവയ്‌ക്കേണ്ടിവരും. അനില്‍ ദേശ്മുഖിന് എതിരായ അഴിമതി ആരോപണത്തിനൊപ്പം ഗതാഗത മന്ത്രി അനില്‍ പരബിനെതിരായ ആരോപണവും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിന് സജ്ജമാണ്. എന്നാല്‍ തന്റെ പാര്‍ട്ടി അല്ല അതിന് പിന്നിലെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. 

മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ, അനില്‍ ദേശ്മുഖ് തന്നോടു രണ്ടുകോടി ആവശ്യപ്പെട്ടെന്നും ഇത് പിരിക്കാന്‍ അനില്‍ പരബിനെ നിയോഗിച്ചെന്നും അന്വേഷണ ഏജന്‍സിക്ക് മൊഴി നല്‍കിയിരുന്നു. പൊലീസുകാരോട് നൂറുകോടി പണപ്പിരിവ് നടത്താന്‍ ആവശ്യപ്പെട്ടെന്ന വിവാദത്തിന് പിന്നാലെ രാജിവച്ച ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് എതിരായ സിബിഐ അന്വേഷണം തുടരണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com