വാര്‍ത്ത കാണുന്നതിനെ ചൊല്ലി തര്‍ക്കം; അച്ഛനൊപ്പം നിന്ന മൂന്ന് വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു 

കര്‍ണാടകയില്‍ ടെലിവിഷന്‍ കാണുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അച്ഛനൊപ്പം നിന്നതിന് മൂന്ന് വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ ടെലിവിഷന്‍ കാണുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അച്ഛനൊപ്പം നിന്നതിന് മൂന്ന് വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു. മകളെ കാണാനില്ലെന്ന് കാട്ടി അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് നാട്ടുകാര്‍ വിളിച്ച് അറിയിച്ചത് അനുസരിച്ച് കുട്ടിയുടെ മൃതദേഹം പൊലീസ് തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ അമ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ബംഗളൂരുവില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ടെലിവിഷനില്‍ എന്തുകാണണമെന്നതിനെ ചൊല്ലി ഭര്‍ത്താവും പ്രതി സുധയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഭര്‍ത്താവ് ന്യൂസ് കണ്ടത് സുധ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ ന്യൂസ് കാണുന്നതില്‍ മകള്‍ അച്ഛന്റെ പക്ഷത്ത് നിന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മകളെ കൊല്ലാന്‍ സുധ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഭര്‍ത്താവ് വീട്ടില്‍ വന്നു. ഈസമയത്ത് മകള്‍ ടിവി കാണുകയായിരുന്നു. മകളുടെ കൈയില്‍ നിന്ന് റിമോട്ട് വാങ്ങി അച്ഛന്‍ ന്യൂസ് കാണാന്‍ തുടങ്ങി. ഇതാണ് സുധ ചോദ്യം ചെയ്തത്. ന്യൂസ് കാണാന്‍ മാത്രമായി വീട്ടില്‍ വരേണ്ടതില്ല എന്ന് സുധ പറഞ്ഞു.അച്ഛന്‍ ന്യൂസ് കാണുന്നതിനെ അനുകൂലിച്ച മകള്‍ അമ്മയോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു. ഇതില്‍ കുപിതയായ സുധ മകളെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

ബുധനാഴ്ച രാവിലെ നാട്ടുകാരാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകം നടന്ന ദിവസം കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് സുധ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കടയിലേക്ക് കൂട്ടിക്കൊണ്ടുപോയ മകളെ കാണാനില്ലെന്നാണ് സുധയുടെ പരാതിയില്‍ പറയുന്നത്. മൃതദേഹം കണ്ടെത്തിയതിന് ശേഷം മാതാപിതാക്കളെ പൊലീസ് വിളിച്ചുവരുത്തി. സുധയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com