കോവിഡ് അതിരൂക്ഷം, മഹാരാഷ്ട്രയില്‍ 55000ത്തിലധികം; മുംബൈയിലും ഡല്‍ഹിയിലും ആശങ്ക 

മുംബൈയില്‍ മാത്രം 9327 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലേക്ക് കടന്നിരിക്കെ മഹാരാഷ്ടയില്‍ ഇന്നുമാത്രം 55,411 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. കോവിഡ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. മുംബൈയില്‍ മാത്രം 9327 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50 പേരാണ് മുംബൈയില്‍ കോവിഡ് മൂലം മരിച്ചത്. മഹാരാഷ്ട്രയില്‍ ആകെ ഇന്ന് വൈറസ് ബാധിച്ച് 309 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 33,43,951 ആയി. 5,36,682 ആണ് ആക്ടീവ് കേസുകളുടെ എണ്ണം. 

ഡല്‍ഹിയില്‍ ഇന്ന് 7897 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 7,14,423 ആയി. 28,773 ആക്ടീവ് കേസുകളാമ് തലസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇന്ന് 39 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഘ്യ 11,235 ആയി. 

കര്‍ണാടകയില്‍ 6,955 കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 4,384 കേസുകളും ബംഗളൂരു നഗരത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ 10,55,040 കേസുകളാണ് സ്ഥിരീകരിച്ചത്. 61,653 ആക്ടീവ് കേസുകളുണ്ട്. ഇന്ന് 36 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,849 ആയി. 

തമിഴ്‌നാട്ടില്‍ 5989 പേര്‍ക്ക് കോവിഡ് ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 23 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ മരണസംഘ്യ 12,886 ആയി. ആകെ കേസുകളുടെ എണ്ണം 9,26,816 ആയപ്പോള്‍ 37,673 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com