ബംഗാളില്‍ ഇന്ന് നാലാംഘട്ട വോട്ടെടുപ്പ് ; 44 മണ്ഡലങ്ങള്‍ വിധിയെഴുതും

തെരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്കായി 80,000 കമ്പനി കേന്ദ്രസേനയെയാണ് നിയോഗിച്ചിട്ടുള്ളത്
വോട്ടു ചെയ്യാന്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുന്നു / എഎന്‍ഐ ചിത്രം
വോട്ടു ചെയ്യാന്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുന്നു / എഎന്‍ഐ ചിത്രം


കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്. സിംഗൂര്‍, സോനാപ്പൂര്‍, കൂച്ച് ബിഹാര്‍, അലിപൂര്‍ദോര്‍, ഹൂഗ്ലി, സൗത്ത് 24 പര്‍ഗാനാസ്, ഹൗറ ഉള്‍പ്പെടെയുള്ള മേഖലകളിലെ 44 മണ്ഡലങ്ങള്‍ ഇന്ന് ജനവിധി രേഖപ്പെടുത്തും. 

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തന്‍ പാര്‍ത്ഥ ചാറ്റര്‍ജി തുടങ്ങിയവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരില്‍പ്പെടുന്നു. സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പെടെ 370 സ്ഥാനാര്‍ത്ഥികളാണ് 44 മണ്ഡലങ്ങളിലായി മല്‍സരരംഗത്തുള്ളത്. 

16,000 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്കായി 80,000 കമ്പനി കേന്ദ്രസേനയെയാണ് നിയോഗിച്ചിട്ടുള്ളത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിനെതിരെ അക്രമം ഉണ്ടായ കൂച്ച്ബിഹാറില്‍ സുരക്ഷയ്ക്കായി 100 സൈനികര്‍ അടങ്ങുന്ന 187 കമ്പനി കേന്ദ്രസേനയെയാണ് വിന്യസിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com