ത്രിപുരയില്‍ പുതിയ ശക്തിയുടെ ഉദയം; തദ്ദേശ തെരഞ്ഞെടുപ്പില്‍ അടിപതറി ബിജെപി; തകര്‍ന്നടിഞ്ഞ് ഇടതുപക്ഷം

ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി
പ്രദ്യുത് ദേബ് ബര്‍മന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ/ട്വിറ്റര്‍
പ്രദ്യുത് ദേബ് ബര്‍മന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ/ട്വിറ്റര്‍

അഗര്‍ത്തല: ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. സ്വയംഭരണ ജില്ലാ കൗണ്‍സിലില്‍ 28 സീറ്റുകളില്‍ പതിനെട്ടിലും പുതിയതായി രൂപീകരിച്ച ടി.ഐ.പി.ആര്‍.എ വിജയിച്ചു. ബിജെപി സഖ്യം 9 സീറ്റില്‍ ഒതുങ്ങി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകള്‍ നേടിയ ഇടത് മുന്നണി ഇത്തവണ ഒരു സീറ്റും നേടിയില്ല. കോണ്‍ഗ്രസിനും അക്കൗണ്ട് തുറക്കാനായില്ല. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ജയിച്ചു. ആദിവാസി മേഖലകളിലെ നിര്‍ണായക തെരഞ്ഞെടുപ്പിലാണ് ഭരണകക്ഷിയായ ബിജെപിക്ക് അടിപതറിയിരിക്കുന്നത്. 

രാജകുടുംബാംഗവും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ പ്രദ്യുത് ദേബ് ബര്‍മന്‍ രൂപീകരിച്ച പാര്‍ട്ടിയാണ് ടി.ഐ.പി.ആര്‍.എ. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ പ്രദ്യുത് 2019ലാണ് പാര്‍ട്ടി രൂപീകരിച്ചത്. 

30 സീറ്റുകളുള്ള കൗണ്‍സിലില്‍ 28എണ്ണത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയും രണ്ടെണ്ണത്തിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം നല്‍കുകയുമാണ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com