കടുത്ത ആശങ്കയില്‍ ഡല്‍ഹി; ഇന്ന് പതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍; തമിഴ്‌നാട്ടില്‍ 6,618 പേര്‍ക്ക് രോഗം

കടുത്ത ആശങ്കയില്‍ ഡല്‍ഹി; ഇന്ന് പതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍; തമിഴ്‌നാട്ടില്‍ 6,618 പേര്‍ക്ക് രോഗം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപന ഭീതിയിലാണ് സംസ്ഥാനങ്ങള്‍. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വലിയ ആശങ്കയുയര്‍ത്തിയാണ് കോവിഡ് വീണ്ടും പിടിമുറുക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പതിനായിരത്തിന് മുകളിലാണ് രോഗികള്‍. തമിഴ്‌നാട്ടില്‍ ആറായിരത്തിന് മുകളിലാണ് പുതിയ രോഗികള്‍. 

ഡല്‍ഹിയില്‍ ഇന്ന് 10,774 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 48 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,25,197. 34,341 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 

തമിഴ്‌നാട്ടില്‍ 6,618 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 2,314 പേര്‍ക്കാണ് രോഗമുക്തി. 22 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 9,33,434 ആയി. 8,78,571 പേര്‍ക്കാണ് രോഗ മുക്തി. ആകെ മരണം 12,908. ആക്ടീവ് കേസുകള്‍ 41,955.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com