പാഞ്ഞെത്തുന്ന ട്രെയിനിന് മുന്നില്‍ കാട്ടാന; ലോക്കോ പൈലറ്റുമാര്‍ക്ക് അഭിനന്ദന പ്രവാഹം ( വീഡിയോ)

റെയില്‍പാളത്തിലൂടെ നടന്ന് പോകുന്ന ആനയെ കണ്ട് ട്രെയിന്‍ നിര്‍ത്തി രക്ഷിച്ച ലോക്കോ പൈലറ്റുമാര്‍ക്ക് അഭിനന്ദന പ്രവാഹം
ട്രാക്കില്‍ കാട്ടാനയെ കണ്ടതോടെ വേഗത കുറയ്ക്കുന്ന ട്രെയിന്‍
ട്രാക്കില്‍ കാട്ടാനയെ കണ്ടതോടെ വേഗത കുറയ്ക്കുന്ന ട്രെയിന്‍

കൊല്‍ക്കത്ത:റെയില്‍പാളത്തിലൂടെ നടന്ന് പോകുന്ന ആനയെ കണ്ട് ട്രെയിന്‍ നിര്‍ത്തി രക്ഷിച്ച ലോക്കോ പൈലറ്റുമാര്‍ക്ക് അഭിനന്ദന പ്രവാഹം. വടക്കന്‍ ബംഗാളിലാണ് സംഭവം.

ലോക്കോ പൈലറ്റുമാരായ ആര്‍ കുമാര്‍ , ജി കെ ദാസ് എന്നിവരാണ് അവസരോചിതമായി ട്രെയിന്‍ നിര്‍ത്തി കാട്ടാനയുടെ ജീവന്‍ രക്ഷിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആറുമണിക്കാണ് സംഭവം.  അതിവേഗതയില്‍ പോകുന്നതിനിടെ, ദൂരെ നിന്ന് ട്രാക്കിലൂടെ ആന നടന്നുപോകുന്നത് ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവര്‍ ഉടന്‍തന്നെ ട്രെയിനിന്റെ വേഗം നിയന്ത്രിച്ച ശേഷം ട്രെയിന്‍ നിര്‍ത്തുകയാണ് ചെയ്തത്. 

കഴിഞ്ഞദിവസം സമാനമായ നിലയില്‍ ആനക്കുട്ടിയെയും അമ്മയെയും ലോക്കോ പൈലറ്റുമാര്‍ രക്ഷിച്ചിരുന്നു. വടക്കു കിഴക്കന്‍ റെയില്‍വേയുടെ അലിപുര്‍ഡ്വാര്‍ ആനത്താരയിലൂടെ കടന്നുപോകുന്ന റെയില്‍ പാളത്തില്‍ കാട്ടാനകള്‍ പാളം മുറിച്ച് കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോപൈലറ്റുമാര്‍ ട്രെയിനിന്റെ വേഗത കുറച്ചാണ് ഇവയെ രക്ഷിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com