യുപിയില്‍ ഇന്ന് 15,000ത്തിലധികം പേര്‍ക്ക് കോവിഡ്; സ്ഥിതി രൂക്ഷം; നൈറ്റ് കര്‍ഫ്യൂ; സ്‌കൂളുകള്‍ അടച്ചു

ഇരുപത്തിനാല്  മണിക്കൂറിനിടെ 15,353 പേര്‍ക്കാണ് രോഗംബാധിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇരുപത്തിനാല്  മണിക്കൂറിനിടെ 15,353 പേര്‍ക്കാണ് രോഗംബാധിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 85,15,296 ആയി. 6,11,622 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് 71,241 സജീവകേസുകളാണുള്ളത്. ശനിയാഴ്ചയും 12,000ത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചിരുന്നു. 

കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ സര്‍ക്കാര്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഏപ്രില്‍ 30 വരെ സ്‌കൂളുകള്‍ അടച്ചു. മത കേന്ദ്രങ്ങളില്‍ അഞ്ചിലധികം ആളുകള്‍ ഒത്തുകൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. നവരാത്രി, റമദാന്‍ ആഘോഷങ്ങള്‍ വരാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം. ദിവസവും ഒരുലക്ഷം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തും.

സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ലക്‌നൗവില്‍ വിളിച്ചുചേര്‍ത്ത കോവിഡ് അവലോകനയോഗത്തിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. 

4000 ഐസിയു കിടക്കകള്‍ ഒരുക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. ഇതില്‍ 2000 കിടക്കകള്‍ 24 മണിക്കൂറിനുള്ളിലും 2000 കിടക്കകള്‍ ഒരാഴ്ചക്കുള്ളിലും ഒരുക്കാനാണ് നിര്‍ദേശം. കൂടാതെ കൂടുതല്‍ ആംബുലന്‍സുകള്‍ തയാറാക്കി വെക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com