ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് പതിനാലായിരത്തിന് അടുത്ത്; കര്‍ണാടകയില്‍ 9,579 പേര്‍; ഹരിയാനയില്‍ നൈറ്റ് കര്‍ഫ്യു

ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് പതിനാലായിരത്തിന് അടുത്ത്; കര്‍ണാടകയില്‍ 9,579 പേര്‍; ഹരിയാനയില്‍ നൈറ്റ് കര്‍ഫ്യു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: ഉത്തര്‍പ്രദേശില്‍ പതിമൂവായിരത്തിന് മുകളിലും കര്‍ണാടകയില്‍ ഒന്‍പതിനായിരത്തിന് മുകളിലും ആളുകള്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ ഇന്ന് ആറായിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ കര്‍ഫ്യു നിലവില്‍ വരും. രാത്രി ഒന്‍പത് മണി മുതല്‍ കാലത്ത് അഞ്ച് മണിവരെയാണ് കര്‍ഫ്യു. 

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,685 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 72 മരണം. 3197 പേര്‍ക്കാണ് രോഗമുക്തി. ഇതുവരെയായി 6,14,819 പേര്‍ക്കാണ് രോഗമുക്തി. 9,224 പേരാണ് ഇതുവരെയായി മരിച്ചത്. നിലവില്‍ 81,576 പേരാണ് ചികിത്സയില്‍. 

കര്‍ണാടകയില്‍ ഇന്ന് 9,579 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,767 പേര്‍ക്കാണ് രോഗ മുക്തി. 52 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ കേസുകള്‍ 10,74,869. ആകെ രോഗ മുക്തി 9,85,924 പേര്‍ക്ക്. ആകെ മരണം 12,941. ആക്ടീവ് കേസുകള്‍ 75,985. 

തമിഴ്‌നാട്ടില്‍ ഇന്ന് 6,711 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 19 പേര്‍ മരിച്ചു. 2,339 പേര്‍ക്കാണ് ഇന്ന് രോഗമുക്തി. ആകെ രോഗ ബാധിതരുടെ എണ്ണം 9,40,145. ആകെ രോഗ മുക്തി 8,80,910. നിലവില്‍ 12,927 പേരാണ് ചികിത്സയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com