ജനവാസ കേന്ദ്രത്തില്‍ കടുവ; ജീവന്‍ പണയം വെച്ചും കാട്ടിലേക്ക് പറഞ്ഞയക്കാന്‍ ശ്രമിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍, അഭിനന്ദനം (വീഡിയോ)

പശ്ചിമ ബംഗാളില്‍ ജനവാസകേന്ദ്രത്തില്‍ എത്തിയ കടുവയെ കാട്ടിലേക്ക് തന്നെ പറഞ്ഞയക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന തീവ്രശ്രമത്തിന്റെ വീഡിയോ വൈറലാകുന്നു
കടുവയെ കാട്ടിലേക്ക് പറഞ്ഞയക്കാന്‍ പരിശ്രമിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍
കടുവയെ കാട്ടിലേക്ക് പറഞ്ഞയക്കാന്‍ പരിശ്രമിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജനവാസകേന്ദ്രത്തില്‍ എത്തിയ കടുവയെ കാട്ടിലേക്ക് തന്നെ പറഞ്ഞയക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന തീവ്രശ്രമത്തിന്റെ വീഡിയോ വൈറലാകുന്നു. സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് ഉദ്യോഗസ്ഥര്‍ കടുവയെ കാട്ടിലേക്ക് തന്നെ പറഞ്ഞയക്കാന്‍ ശ്രമിക്കുന്നത്.

സ്വരൂപ് സിന്‍ഹ റോയ് ആണ് വീഡിയോ പങ്കുവെച്ചത്. സുന്ദര്‍ബെനിലാണ് സംഭവം. ഇവിടെയുള്ള റോയല്‍ ബംഗാള്‍ ടൈഗര്‍ പ്രസിദ്ധമാണ്. ജനവാസകേന്ദ്രത്തില്‍ കുടുങ്ങിയപ്പോയ കടുവയെ കാട്ടിലേക്ക് തന്നെ പറഞ്ഞയ്ക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. 

പുഴയാണ് വീഡിയോയുടെ പശ്ചാത്തലം. വഞ്ചിയുടെ മുകളില്‍ വടിയുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വടി കൊണ്ട് വെള്ളത്തില്‍ അടിച്ച് കടുവയെ കാട്ടിലേക്ക് തന്നെ പറഞ്ഞയ്ക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഒരു ഘട്ടത്തില്‍ കടുവ, വഞ്ചിയിലുള്ളവരെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ച്ചയായി വെള്ളത്തില്‍ വടി ഉപയോഗിച്ച് അടിച്ചതിനെ തുടര്‍ന്ന് ഭയന്ന കടുവ കാട്ടിലേക്ക് തന്നെ പിന്തിരിഞ്ഞ് ഓടുന്നതാണ് വീഡിയോയുടെ അവസാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com