ഉടന്‍ തന്നെ കൂടുതല്‍ വിദേശ വാക്‌സിനുകള്‍; നടപടി വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കൂടുതല്‍ വിദേശ വാക്‌സിനുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കൂടുതല്‍ വിദേശ വാക്‌സിനുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍ ഇന്ത്യയില്‍ ഉടനടി ലഭ്യമാക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. നിരവധി വാക്‌സിനുകള്‍ ലഭ്യമാക്കി വാക്‌സിനേഷന്‍ ദൗത്യം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കൂടുതല്‍ വാക്‌സിനുകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം ഒരു ലക്ഷത്തിലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക് ഫൈവ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സൈഡസ് കാഡില, സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നോവാക്‌സ്, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ എന്നിവയ്ക്ക് ഈ വര്‍ഷം തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം നേരിട്ടിരുന്നു. കോവിഡ് രോഗികള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ, എത്രയും പെട്ടെന്ന് എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കുക എന്നതാണ് വ്യാപനത്തെ ചെറുക്കാനുള്ള ഏക മാര്‍ഗമായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ വിദേശ വാക്‌സിനുകള്‍ രാജ്യത്ത് ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com