ഏപ്രില്‍ 15 മുതല്‍ ലോക്ക്ഡൗണിലേക്ക്?; ഉദ്ധവ് താക്കറെ ഇന്ന് രാത്രി ജനങ്ങളെ അഭിസംബോധന ചെയ്യും

15 ദിവസം അല്ലെങ്കില്‍ മൂന്നാഴ്ച അടച്ചിടാനാണ് സംസ്ഥാനസര്‍ക്കാരിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഏപ്രില്‍15 അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 15 ദിവസം അല്ലെങ്കില്‍ മൂന്നാഴ്ച അടച്ചിടാനാണ് സംസ്ഥാനസര്‍ക്കാരിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഇന്ന് രാത്രി എട്ടരയ്ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാനത്തെ അഭിസംബോധന ചെയ്യും. പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പുറത്തിറക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞദിവസം സര്‍വകക്ഷി യോഗം വിളിച്ച് പാര്‍ട്ടികളുടെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ പെട്ടന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും ജനങ്ങള്‍ക്ക് മുന്നൊരുക്കത്തിന് സമയം അനുവദിക്കുമെന്ന് മന്ത്രി അസ് ലം ഷെയ്ക്ക് പറഞ്ഞു. 

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ റമസാന്‍ മാസത്തിലെ കൂട്ടായ്മകള്‍ക്കും ഘോഷയാത്രകള്‍ക്കും നിരോധം ഏര്‍പ്പെടുത്തി.ഏപ്രില്‍ 14 ന് ആരംഭിക്കുന്ന റമസാന്‍ മാസത്തിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് പിന്നാലെയുള്ള യോഗങ്ങള്‍ക്കും വിലക്ക് ബാധകമാണ്. ഇന്നലെ അരലക്ഷത്തിലേറെ പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 

സിബിഎസ് ഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com