ആശുപത്രിയില്‍ നിന്നും 320 ഡോസ് കോവിഡ് വാക്‌സിന്‍ മോഷ്ടിച്ചു; അന്വേഷണം

വാക്സിന്‍ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വിറ്റതായാണ് സംശയിക്കുന്നത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജയ്പുര്‍: ജയ്പുരിലെ കന്‍വാതിയ ആശുപത്രിയില്‍ നിന്ന് 320 ഡോസ് കോവിഡ് വാക്സിന്‍ മോഷണം പോയി. ചൊവ്വാഴ്ചയാണ് സംഭവം. പരാതിയെത്തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമം 380 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

അതേസമയം വാക്സിന്‍ കാണാതായ സംഭവം ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. വാക്സിന്‍ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വിറ്റതായാണ് സംശയിക്കുന്നത്. 

മാര്‍ച്ച് എട്ടിന് സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം നേരിടുന്നതായി രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും വാക്സിന്‍ ക്ഷാമം നേരിടുന്നതായുളള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയിലാണ് വാക്സിന്‍ മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. 

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായാണ് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുവന്നത്. സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ് വാക്സിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com