കൂടുതല്‍ വിദേശ വാക്‌സിനുകള്‍ ഇന്ത്യയിലേക്ക്; ഡ്രഗ്‌സ് കണ്‍ട്രോളര്‍ തീരുമാനം മൂന്നു ദിവസത്തിനകം 

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ വിദേശ വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ ഡ്രഗസ് കണ്‍ട്രോളര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ വിദേശ വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്നു ദിവസത്തിനകം ഇതില്‍ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. 

നിലവില്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. പ്രതിദിനം രോഗികള്‍ രണ്ടുലക്ഷം കടക്കുന്ന സ്ഥിതിയിലാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വാക്‌സിനാണ് പ്രതിവിധിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ എല്ലാവരിലും എത്തിക്കാന്‍ സമയമെടുക്കും. പലയിടത്തും വാക്‌സിന്‍ ക്ഷാമവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മറ്റു രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന വാക്‌സിനുകള്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നത്.

കഴിഞ്ഞദിവസം വിദേശ വാക്‌സിനായ സ്പുട്‌നിക് അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കേന്ദ്രം അനുമതി നല്‍കിയ ആദ്യ വിദേശ വാക്‌സിനാണ് സ്പുട്‌നിക്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റേത് അടക്കം ഒന്നിലേറെ വിദേശ വാക്‌സിനുകളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com