'ഒന്നുകില്‍ ഒരു കിടക്ക നല്‍കൂ, അല്ലെങ്കില്‍  എന്തെങ്കിലും കുത്തിവച്ച് അദ്ദേഹത്തെ കൊന്നുകളയൂ'

'ഒന്നുകില്‍ ഒരു കിടക്ക നല്‍കൂ, അല്ലെങ്കില്‍  എന്തെങ്കിലും കുത്തിവച്ച് അദ്ദേഹത്തെ കൊന്നുകളയൂ'
പല ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും പിതാവിന് കിടക്ക ലഭിച്ചില്ലെന്ന് മകന്‍/'ട്വിറ്റര്‍
പല ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും പിതാവിന് കിടക്ക ലഭിച്ചില്ലെന്ന് മകന്‍/'ട്വിറ്റര്‍

മുംബൈ: '' ഒന്നുകില്‍ അദ്ദേഹത്തിന് ഒരു കിടക്ക കൊടുക്കൂ, അല്ലെങ്കില്‍ എന്തെങ്കിലും കുത്തിവച്ച് കൊന്നുകളയൂ''- കോവിഡ് ബാധിച്ച് അവശനായ
പിതാവിനെയും കൊണ്ട് രണ്ടു സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ കയറിയിറങ്ങിയ മകന്‍ ഒടുവില്‍ നടത്തിയ അഭ്യര്‍ഥനയാണിത്. രോഗബാധിതരുടെ എണ്ണം പൊടുന്നനെ കുത്തനെ കൂടിയതോടെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ് മഹാരാഷ്ട്രയില്‍ പലയിടത്തും.

മുംബൈയില്‍നിന്നും 850 കിലോമീറ്റര്‍ അകലെ ചന്ദ്രപൂര്‍ സ്വദേശിയാണ് കിഷോര്‍ നഹര്‍ഷെട്ടിവര്‍. പ്രായമായ പിതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണി മുതല്‍ ആശുപത്രികളില്‍ കയറിയിറങ്ങി നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആശുപത്രിയിലും ഒഴിവില്ല. ആദ്യം വറോറ ആശുപത്രിയില്‍ പോയി. അവിടന്ന് ചന്ദ്രപൂര്‍. അടുത്തുള്ള സ്വകാശ ആശുപത്രിയിലെല്ലാം നോക്കി. എങ്ങും കിടക്കകള്‍ ഒഴിവില്ല. 

പുലര്‍ച്ചെ ഒന്നരയോടെ തെലങ്കാന അതിര്‍ത്ത് കടന്നു. മൂന്നു മണിയോടെയാണ് ആശുപത്രിയില്‍ എത്തിയത്. അവിടെയും കിടക്കകളില്ല. പിന്നെ തിരിച്ചുപോന്നു. ഇപ്പോള്‍ ആംബുലന്‍സില്‍ പിതാവിനെ കിടത്തി ആശുപത്രിക്കു മുന്നില്‍ ക്യൂവിലാണ്- കിഷോര്‍ പറയുന്നു. 

ആംബുലന്‍സിലെ ഓക്‌സിജന്‍ സൗകര്യം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒന്നുകില്‍ അദ്ദേഹത്തിന് ആശുപത്രിയില്‍ ഒരു കിടക്ക നല്‍കുക, അല്ലെങ്കില്‍ എന്തെങ്കിലും കുത്തിവച്ച് കൊന്നുകളയുക- അധികൃതരോട് ഇതു മാത്രമേ പറയാനുള്ളൂവെന്ന് കിഷോര്‍ പറഞ്ഞു. ഈയവസ്ഥയില്‍ പിതാവിനെ വീട്ടിലേക്കു തിരികെ കൊണ്ടുപോവുവന്നത് എങ്ങനയെന്ന് കിഷോര്‍ ചോദിക്കുന്നു. 

സ്ഥിതിഗതികള്‍ വഷളായതോടെ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയോട് ഇക്കാര്യം അഭ്യര്‍ഥിച്ചതായി താക്കറെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com