മഹാരാഷ്ട്രയില്‍ ഇന്നും അറുപതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍; 349 മരണം

മഹാരാഷ്ട്രയില്‍ ഇന്നും അറുപതിനായിരത്തിന് മുകളില്‍ രോഗികള്‍; 349 മരണം
പ്രതീകാത്മക ചിത്രം/ ട്വിറ്റർ
പ്രതീകാത്മക ചിത്രം/ ട്വിറ്റർ

മുംബൈ: കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്നും അറുപതിനായിരത്തിന് മുകളില്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,695 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 349 പേര്‍ മരിച്ചു. 

ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 36,39,855 ആയി. 29,59,056 പേര്‍ക്കാണ് രോഗമുക്തി. 59,153 പേരാണ് ആകെ മരിച്ചത്. നിലവില്‍ 6,20,060 പേരാണ് ചികിത്സയിലുള്ളത്. 

മുംബൈ നഗരത്തില്‍ മാത്രം ഇന്ന് 8,217 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 49 പേര്‍ മരിച്ചു. 10,097 പേര്‍ക്കാണ് രോഗമുക്തി. നിലവില്‍ മുംബൈയില്‍ മാത്രം 85,494 പേരാണ് ചികിത്സയിലുള്ളത്. 

പശ്ചിമ ബംഗാളില്‍ ഇന്ന് 6,769 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,387 പേര്‍ക്കാണ് രോഗമുക്തി. 22 പേര്‍ മരിച്ചു. പഞ്ചാബ് സംസ്ഥാനത്ത് 4,333 പേര്‍ക്കാണ് രോഗം. 2,478 പേര്‍ക്ക് രോഗ മുക്തി. 51 പേര്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com